മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി സ്മാരക സാഹിത്യ പുരസ്‌കാരം വൈശാഖന്. 11,111രൂപ, ആര്‍ട്ടിസ്റ്റ് ഷഡാനനന്‍ ആനിക്കത്ത് രൂപകല്പനചെയ്ത ശില്പം, പ്രശസ്തിപത്രം എന്നിവയുള്‍പ്പെടുന്നതാണ് പുരസ്‌കാരം. സാഹിത്യമേഖലയിലെ വൈശാഖന്റെ സമഗ്രസംഭാവന പരിഗണിച്ചാണ് അവാര്‍ഡ്. ജൂണ്‍ 7ന് വൈകീട്ട് 4ന് മുണ്ടൂര്‍ കെഎവി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ അവാര്‍ഡ് സമര്‍പ്പിക്കും. പുരസ്‌കാരസമര്‍പ്പണച്ചടങ്ങ് കഥാകൃത്ത് എന്‍.എസ്. മാധവന്‍ ഉദ്ഘാടനംചെയ്യും.
The post മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി അവാര്‍ഡ് വൈശാഖന് appeared first on DC Books.