പ്രശസ്ത ഫ്രങ്കോ – ചെക്ക് എഴുത്തുകാരനാണ് മിലന്‍ കുന്ദേര. നോവലുകള്‍, കവിതകള്‍, ചെറുകഥകള്‍, നാടകങ്ങള്‍ തുടങ്ങിയ സാഹിത്യത്തിന്റെ വ്യത്യസ്ത മേഖലകളില്‍ അദ്ദേഹം തന്റെ തൂലിക ചലിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘ദി ഫേര്‍വെല്‍ വാള്‍ട്‌സ്’ എന്ന നോവലിന്റെ മലയാള പരിഭാഷയാണ് വേര്‍പാടിന്റെ നടനം. പ്രതീക്ഷകളുടെയും മോഹഭംഗങ്ങളുടെയും ആകാംക്ഷയുടെയും ദുരന്തങ്ങളുടെയും കഥ പറയുന്ന നോവലാണ് വേര്‍പാടിന്റെ നടനം. പ്രശസ്ത കുഴല്‍വിളിക്കാരനായ ക്ലിമയാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. തനിക്കൊപ്പം സുഖ സ്‌നാന കേന്ദ്രത്തില്‍ ഒരു രാത്രി കഴിഞ്ഞ റുസെനയുടെ ഫോണ്‍കോള്‍ അയാളില്‍ ഞെട്ടലുണര്‍ത്തുന്നു. […]
The post മിലന്‍ കുന്ദേരയുടെ ‘വേര്‍പാടിന്റെ നടനം’ appeared first on DC Books.