മനുഷ്യന്റെ സുഖഭോഗ തൃഷ്ണയുടെ എക്കാലത്തെയും മികച്ച പ്രതീകമാണ് യയാതി. വാര്‍ദ്ധക്യത്തെ വെറുത്ത് എന്നും യുവാവായി കഴിയാനാഗ്രഹിച്ച മഹാരാജാവ് സ്വന്തം മകന്റെ യൗവ്വനം ദാനം വാങ്ങാന്‍ മടിച്ചില്ല. വ്യാസവിരചിതമായ മഹാഭാരതത്തിലെ അനേകം ഉപാഖ്യാനങ്ങളിലൊന്നായ യയാതിയുടെ പ്രതിബിംബങ്ങള്‍ നമ്മിലോരോരുത്തരിലുമുണ്ട്. യൗവ്വനം നിലനിര്‍ത്താന്‍ മരുന്നുകള്‍ക്കും ശസ്ത്രക്രിയകള്‍ക്കും പിന്നാലേ പോകാന്‍ മടിക്കാത്തവര്‍ യയാതിയുടെ പിന്മുറക്കാരാണ്. നരയ്ക്കുന്ന മുടിയിഴകളെ കറുപ്പിക്കാനും മുഖത്തെ ചുളിവുകള്‍ ചമയമികവിനാല്‍ മറയ്ക്കാനും ശ്രമിക്കുന്നവരിലുമുണ്ട് യയാതിയുടെ ചില അംശങ്ങള്‍. മഹാഭാരതത്തിലെ ശാകുന്തളകഥയ്ക്ക് കാളിദാസന്‍ സ്വന്തം ഭാഷ്യം ചമച്ച് കൂടുതല്‍ സുന്ദരമാക്കിയതുപോലെയാണ് വി.എസ്.ഖാണ്ഡേക്കറുടെ [...]
The post യൗവ്വനം കടം വാങ്ങിയ മഹാരാജാവ് appeared first on DC Books.