ആധുനിക ആഫ്രിക്കന്‍ സാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ചിന്നു അച്ചബെ അന്തരിച്ചു. 2007ലെ ബുക്കര്‍ പ്രൈസ് ജേതാവായ അദ്ദേഹത്തിന് 82 വയസ്സുണ്ടായിരുന്നു. ബോസ്റ്റണിലെ ആശുപത്രിയില്‍ ഏതാനും ദിവസങ്ങളായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. നൈജീരിയന്‍ നോവലിസ്റ്റ്, കവി, അധ്യാപകന്‍, ചിന്തകന്‍, വിമര്‍ശകന്‍ എന്നീ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച അച്ചബെയ്ക്ക് വിവിധ സര്‍വ്വകലാശാലകളില്‍നിന്നായി മുപ്പതിലധികം ബഹുമതി ബിരുദങ്ങള്‍ ലഭിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ അച്ചബെയ്ക്ക് നോബല്‍ സമ്മാനം അര്‍ഹതയുണ്ടായിട്ടും കിട്ടാഞ്ഞതാണെന്ന് ആഫ്രിക്കന്‍ സാഹിത്യലോകം വിശ്വസിക്കുന്നു. 1957ല്‍ എഴുതിയ തിങ്ങ്‌സ് ഫാള്‍ എപാര്‍ട്ട് [...]
The post ആഫ്രിക്കന്‍ സാഹിത്യകാരന്‍ ചിന്നു അച്ചബെ അന്തരിച്ചു appeared first on DC Books.