സര്‍ക്കാര്‍ ജീവനക്കാരുടെ ക്രയശേഷി വര്‍ദ്ധിപ്പിക്കാനും നിലനിര്‍ത്താനും അവരെ പ്രാപ്തരാക്കുന്നതിനാണ് പി.എസ്.സി വകുപ്പുതല പരീക്ഷകള്‍ നടത്തുന്നത്. നേടിയെടുത്ത ജോലി സ്ഥിരപ്പെടുന്നതിനും സ്ഥാനക്കയറ്റം ലഭിക്കുന്നതിനും വകുപ്പുതല പരീക്ഷകള്‍ വിജയിച്ചേ മതിയാകൂ. പലപ്പോഴും പി.എസ്.സി നടത്തുന്ന പൊതുപരീക്ഷകളേക്കാള്‍ വാശിയേറിയ മത്സരമാണ് ഇത്തരം പരീക്ഷകളില്‍ നടക്കാറുള്ളത്. അതുകൊണ്ടുതന്നെ ചിട്ടയായ പരിശീലനം ഈ രംഗത്തും ആവശ്യമാണ്. അതിബൃഹത്തും, നിരന്തരം പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമായ നിയമാവലികള്‍ ഉള്‍ക്കൊള്ളുന്നതാണ് ഓരോ വകുപ്പിന്റെയും ഭരണസംവിധാനം. അവയില്‍ നിന്ന് പ്രധാനപ്പെട്ടതും നിത്യോപയോഗപ്രദവുമായവ തിരഞ്ഞെടുത്ത് വളരെ ലളിതവും പി.എസ്.സിയുടെ പുതിയ പരീക്ഷാരീതികള്‍ക്കനുയോജ്യവുമായ രീതിയില്‍ വിശകലനം […]
The post പി.എസ്.സി നടത്തുന്ന വകുപ്പുതല പരീക്ഷകളില്‍ വിജയം ഉറപ്പിക്കാം appeared first on DC Books.