മദ്ധ്യവയസ്സുകാരുയുടെ രോഗം എന്നറിയപ്പെടുന്ന രോഗമാണ് ഹൃദ്രോഗം. എന്നാലിന്ന് ഹൃദ്രോഗബാധയുടെ പ്രായപരിധി മദ്ധ്യവയസ്സില്‍ നിന്ന് യുവത്വത്തിലേയ്ക്കും കൗമാരത്തിലേക്കും ഇറങ്ങിവന്നുകൊണ്ടിരിക്കുന്നു. രോഗ നിയന്ത്രണത്തെപ്പറ്റി ബോധവത്കരണം ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണം. ഹൃദയത്തിനുണ്ടാകുന്ന രോഗങ്ങളെ ചിട്ടയായ ജീവിതരീതികൊണ്ട് എങ്ങനെ തടയും എന്നന്വേഷിക്കുന്ന പുസ്തകമാണ് ‘നമ്മുടെ ഹൃദയത്തെ പരിചരിക്കാം‘. ഹൃദ്രോഗങ്ങള്‍ , അവയുടെ കാരണങ്ങള്‍ , നിയന്ത്രണ മാര്‍ഗങ്ങള്‍ എന്നിവയെല്ലാം പുസ്തകത്തില്‍ വിവരിക്കുന്നു. രോഗം എങ്ങനെ നിയന്ത്രിക്കാം, രോഗി പിന്‍തുടരേണ്ട ജീവിത രീതികള്‍ , പരിശോധനാ മാര്‍ഗങ്ങള്‍ എന്നിവയും പുസ്തകത്തിലുണ്ട്. ഡി.സി ബുക്‌സ് [...]
The post ഹൃദയാരോഗ്യ സംരക്ഷണത്തിന് ഒരു കൈപ്പുസ്തകം appeared first on DC Books.