മുട്ടത്തുവര്‍ക്കി സാഹിത്യ പുരസ്‌കാരം സാഹിത്യകാരന്‍ സേതു കവി സച്ചിദാനന്ദന് സമ്മാനിച്ചു. ജനങ്ങളെ വായനയിലേക്ക് ആകര്‍ഷിച്ചിരുന്നതില്‍ മുട്ടത്തുവര്‍ക്കി നോവലുകള്‍ വഹിച്ച പങ്ക് മാറ്റിനിര്‍ത്താനാവില്ലെന്ന് സേതു പറഞ്ഞു. ജനപ്രിയ സാഹിത്യം എന്ന ലേബല്‍ ഒട്ടിച്ചു മുട്ടത്തുവര്‍ക്കിയെ മാറ്റി നിര്‍ത്തിയത് സാഹിത്യ ലോകം ചെയ്ത ഗുരുതരമായ കുറ്റമാണ്. മധ്യകേരളത്തിലെ പച്ചയായ ജീവിതവും സംസ്‌കാരവും പറഞ്ഞുകൊടുക്കാന്‍ ഇത്തരം കൃതികളേയുള്ളൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനജീവിതവുമായി ആഴത്തില്‍ ബന്ധമുള്ള കൃതികള്‍ എഴുതിയ മുട്ടത്തുവര്‍ക്കിയോടുള്ള പുച്ഛവും നീരസവും തെറ്റാണ്. എഴുത്തില്‍ ഒരു കാലഘട്ടം മുഴുവന്‍ നിറഞ്ഞു നില്‍ക്കുക എളുപ്പമുള്ള കാര്യമല്ല. […]
The post മുട്ടത്തുവര്‍ക്കി സാഹിത്യ പുരസ്‌കാരം സച്ചിദാനന്ദന് സമ്മാനിച്ചു appeared first on DC Books.