നമ്മുടെ മുന്‍ പ്രസിഡന്റ് എ.പി.ജെ.അബ്ദുള്‍ കലാമിന്റെ കൃതികളെല്ലാം തന്നെ പ്രചോദനാത്മകങ്ങളാണ്. ഒരു വലിയ വിഭാഗം വായനക്കാര്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ക്കായി കാത്തിരിക്കുന്നു. അത്തരത്തില്‍ വിഖ്യാതമായ അജയ്യമായ ആത്മചൈതന്യം എന്ന പേരില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ‘ഇന്‍ഡോമിറ്റബിള്‍ സ്പിരിറ്റ്’ എന്ന കൃതിയില്‍ ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ അനിവാര്യമായ രണ്ട് ഘടകങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു. ഒരു വ്യക്തിയെ വിജയപാതയിലേക്ക് നയിക്കാനായി അത്യന്താപേക്ഷിതമായ ഘടകങ്ങളാണ് ഒരു സ്വപ്‌നവും ഏതു പ്രതിസന്ധിയേയും തരണം ചെയ്യാനുള്ള കഴിവും. തന്റെ സാര്‍ത്ഥകമായ ജീവിതത്തില്‍ മുറുകെ പിടിച്ച മൂല്യങ്ങളും ചിന്തകളും ആശയങ്ങളുമാണ് […]
The post അജയ്യമായ ആത്മചൈതന്യം തിരിച്ചറിയാന്‍ appeared first on DC Books.