ലോകം വളരെ ഭീതിയോടെ കാണുന്ന രോഗമാണ് കാന്‍സര്‍. ഇന്ന് സര്‍വ്വസാധാരണയായി മാറിയ കാന്‍സറിന് ചികിത്സയുണ്ടെങ്കിലും പലപ്പോഴും രോഗി മരണം വരിക്കേണ്ടി വരുന്നു. രോഗങ്ങളുടെ ചക്രവര്‍ത്തിയെന്ന് തന്നെ കാന്‍സറിനെ വിശേഷിപ്പിക്കുന്നതിന്റെ കാരണവും ഇത് തന്നെയാണ്. ഇത്ര ഭീകരമാണെങ്കിലും കാന്‍സറിനെപ്പറ്റി മനസ്സിലാക്കുവാനോ അതിനെപ്പറ്റി കൂടുതലറിയാനോ ആരും മെനക്കെടാറില്ല. എന്നാല്‍ കാന്‍സറിനെപ്പറ്റി മനസ്സിലാക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിവ് ജനങ്ങളില്‍ ഉടലെടുത്തിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് സഹായകമാകുന്ന പുസ്തകമാണ് ഡോ. ടി എം ഗോപിനാഥപിള്ളയുടെ കാന്‍സര്‍ ഭീതിയകറ്റാം: ആരോഗ്യത്തോടെ ജീവിക്കാം. കാന്‍സര്‍ ചികിത്സാരംഗത്തും ഗവേഷണരംഗത്തും […]
The post കാന്‍സര്‍ ഭീതിയകറ്റി ആരോഗ്യത്തോടെ ജീവിക്കാം appeared first on DC Books.