ഗാന്ധിയന്‍ സിദ്ധാന്തങ്ങളോട് തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കുമ്പോഴും വിദേശഭരണത്തെ തൂത്തെറിയുന്നതിന് സായുധ വിപ്ലവം അനിവാര്യമാണെന്നു വിശ്വസിക്കുന്നവര്‍ ഇന്ത്യയിലുണ്ടായിരുന്നു. ഈ ചിന്താധാരയിലെ ഏറ്റവും ശ്രദ്ധേയവും വിജയകരവുമായ ലഹള 1930ലെ ചിറ്റഗോംഗ് വിപ്ലവമായിരുന്നു. എന്നാല്‍ വിപ്ലവകാരികളുടെ പ്രയത്‌നം അന്തിമലക്ഷ്യം നേടുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. പക്ഷേ പരാജയപ്പെട്ട ആ കലാപം അവിടുത്തെ വിവിധ ജാതിമതസ്ഥരുടേയും, കര്‍ഷകരുടേയും, സ്ത്രീകളുടേയും വിദ്യാര്‍ത്ഥികളുടേയും പങ്കാളിത്തത്താല്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ തിളങ്ങുന്ന ഒരേടായി മാറി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പിടിയില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കാന്‍ ധീരദേശാഭിമാനികള്‍ നടത്തിയ ഐതിഹാസിക ശ്രമമായ ചിറ്റഗോംഗ് വിപ്ലവത്തിന്റെ […]
The post ചിറ്റഗോംഗിലെ സായുധ വിപ്ലവത്തിന്റെ ചരിത്രം appeared first on DC Books.