എഴുത്തുകാരുടെ സമഗ്ര സംഭാവനയ്ക്ക് സമസ്ത കേരള സാഹിത്യ പരിഷത്ത് ഏര്‍പ്പെടുത്തിയ പുരസ്‌കാരം സുഗതകുമാരിക്ക്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. അരനൂറ്റാണ്ടിലധികമായി കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തെ സജീവമാക്കിനിര്‍ത്തുന്നതില്‍ സുഗതകുമാരി വഹിച്ച പങ്ക് നിസ്തുലമാണെന്ന് ഡോ. എം ലീലാവതി അധ്യക്ഷയും പ്രൊഫ. എം തോമസ് മാത്യു ഉപാധ്യക്ഷനുമായ പരിഷത്ത് നിര്‍വാഹക സമിതി വിലയിരുത്തി. പുരസ്‌കാര സമര്‍പ്പണത്തിന്റെ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് സെക്രട്ടറി രഘുനാഥന്‍ പറളി അറിയിച്ചു.
The post സുഗതകുമാരിക്ക് സാഹിത്യ പരിഷത്ത് പുരസ്‌കാരം appeared first on DC Books.