ദേശീയതയും അന്തര്‍ദേശീയതയും, ഹൈന്ദവതയും അതിഹൈന്ദവതയും, മതവിശ്വാസവും മതതീവ്രതയും, വ്യക്തിജീവിതവും സാമൂഹികജീവിതവും തമ്മിലുള്ള സവിശേഷ ബന്ധങ്ങളെ വൈകാരികമായി വിശകലനം ചെയ്യുന്ന ഇതിഹാസനോവലാണ് ടാഗോറിന്റെ ഗോര. ഏറ്റവും മികച്ച ടാഗോര്‍ നോവലെന്നും ഇന്ത്യന്‍ സാഹിത്യത്തിലെ സമ്പൂര്‍ണനോവലെന്നും വിശേഷിപ്പിക്കപ്പെടുന്നതാണ് ഈ കൃതി. 1910ലാണ് ഗോര പ്രസിദ്ധീകരിച്ചത്. ഭാരതത്തിന്റെ ഒന്നാം സ്വാതന്ത്ര്യ സമരമാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്ന കാലഘട്ടം. അക്കാലത്ത് ഐറീഷ് മാതാപിതാക്കള്‍ക്ക് ജനിച്ച് ഗൗരമോഹന്‍ എന്ന ബ്രാഹ്മണനായി വളരുന്ന ഗോരയുടെ യുവത്വം മുതലുള്ള കഥയാണ് ടാഗോര്‍ പറയുന്നത്. സ്വയം തിരിച്ചറിയാനാവാത്ത ഇരട്ട വ്യക്തിത്വമുള്ള [...]
The post വായനാമുറിയിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായി ഗോര appeared first on DC Books.