സ്വീഡനില്‍ സന്ദര്‍ശനം നടത്തുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. ജൂണ്‍ 2ന് വൈകീട്ട് സ്വീഡനിലെ ഉപ്‌സാല സര്‍വകലാശാലയില്‍ ‘ടാഗോറും ഗാന്ധിയും സമകാലിക ആഗോള സമാധാനത്തില്‍ ഇവരുടെ പ്രാധാന്യം ‘ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നതിനായി പോകവെയായിരുന്നു അപകടം. പ്രണബ് സുരക്ഷിതനാണെന്നും ആര്‍ക്കും പരിക്കില്ലെന്നും ഡല്‍ഹിയിലെ രാഷ്ട്രപതിഭവന്‍ വൃത്തങ്ങളറിയിച്ചു. എന്നാല്‍ അപകടത്തില്‍ എട്ടു പേര്‍ക്ക് പരുക്കേറ്റെന്നും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും സ്വീഡിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആരുടെയും നില ഗുരുതരമല്ല. നാലുകാറുകള്‍ ആയിരുന്നു രാഷ്ട്രപതിക്ക് അകമ്പടിയായി പോയിരുന്നത്. […]
The post രാഷ്ട്രപതിയുടെ വാഹനവ്യൂഹം സ്വീഡനില്‍ അപകടത്തില്‍പ്പെട്ടു appeared first on DC Books.