മലയാളഭാഷയുടെ സവിശേഷതകളെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് എം.എന്‍.കാരശ്ശേരിയുടെ തെളിമലയാളം. ഭാഷാശുദ്ധി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ത്, എങ്ങനെ ഭാഷാശുദ്ധി നേടാം, തെറ്റും ശരിയുമേത്, ഭാഷാവൈകല്യങ്ങള്‍ എന്തെല്ലാം തുടങ്ങിയ കാര്യങ്ങള്‍ വളരെ ലളിതമായി അവതരിപ്പിക്കുന്ന പുസ്തകമാണിത്. ആറു ഭാഗങ്ങളിലായി ആണ് പുസ്തകം വിഭജിച്ചിരിക്കുന്നത്. ഭാഗം ഒന്നില്‍ പദചര്‍ച്ചയാണ്. ഉദാഹരണത്തിന് വാക്കിന് ശരിയായ അര്‍ത്ഥം ഒന്നല്ല, പലതുണ്ട്. സാഹചര്യമനുസരിച്ച് നാം ഓരോ അര്‍ത്ഥം തിരഞ്ഞെടുക്കുന്നു. കരി എന്ന വാക്കിന്റെ അര്‍ത്ഥമെന്താണ്? അത് ഉറക്കമെണീറ്റു വരുന്ന ആള്‍ക്ക് പല്ലു തേയ്ക്കുന്ന വസ്തുവാണ്. പാടത്ത് […]
The post ഭാഷയെ അറിയാന്‍ തെളിമലയാളം appeared first on DC Books.