രജനികാന്തിനെ നായകനാക്കി യുവ സംവിധായകന്‍ പാ രഞ്ജിത് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ വിദ്യാ ബാലന്‍ നായികയായി എത്തുന്നുവെന്ന് തമിഴക വാര്‍ത്ത. ചിത്രത്തില്‍ അധോലോക നായകനായാണ് രജനി എത്തുന്നത്. നയന്‍താര ഈ ചിത്രത്തില്‍ നായികയാവുമെന്ന് നേരത്തേ വാര്‍ത്തയുണ്ടായിരുന്നു. ആഗസ്റ്റില്‍ മലേഷ്യയില്‍ ചിത്രീകരണം ആരംഭിക്കും.അറുപതു ദിവസമാണ് മലേഷ്യന്‍ ഷെഡ്യൂള്‍. കലൈപ്പുലി എസ് താണുവാണ് നിര്‍മ്മാതാവ്.
The post രജനികാന്തിനു നായികയാകാന്‍ വിദ്യാബാലന്‍? appeared first on DC Books.