മലയാളത്തിലെ ആധുനിക കവിത്രയങ്ങളില്‍ ഒരാളും കവിയും പണ്ഡിതനുമായിരുന്ന ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ 1877 ജൂണ്‍ 6ന് ചങ്ങനാശ്ശേരിയിലെ പെരുന്നയില്‍ താമരശ്ശേരി ഇല്ലത്താണ് അദ്ദേഹം ജനിച്ചത്. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയായ സുബ്രഹ്മണ്യ അയ്യരും ഭഗവതിയമ്മയുമായിരുന്നു മാതാപിതാക്കള്‍. പെരുന്നയില്‍ തന്നെയാണ് അദ്ദേഹം ബാല്യകാലം ചെലവഴിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരത്തെ മഹാരാജാസ് കോളജില്‍ ചേര്‍ന്ന അദ്ദേഹം 1897ല്‍ തത്വശാസ്ത്രത്തില്‍ ഓണേഴ്‌സ് ബിരുദം നേടി. തുടര്‍ന്ന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി. ജോലിയിലിരിക്കെ നിയമത്തില്‍ ബിരുദവും, മലയാളത്തിലും, തമിഴിലും ബിരുദാനന്തര ബിരുദവും നേടി. […]
The post ഉള്ളൂരിന്റെ ജന്മവാര്‍ഷികദിനം appeared first on DC Books.