രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലദേശിലേക്കു തിരിച്ചു. ഇരുരാഷ്ട്രങ്ങള്‍ക്കിടയിലെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും ഇന്ത്യയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കാനും സന്ദര്‍ശനം കൊണ്ട് സാധിക്കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി നിര്‍ണയ കരാര്‍ ഒപ്പിടുന്നതാണ് മോദിയുടെ സന്ദര്‍ശനത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. ഇന്ത്യയും ബംഗ്ലദേശും തമ്മില്‍ 41 വര്‍ഷമായി നിലനില്‍ക്കുന്ന അതിര്‍ത്തിത്തര്‍ക്കമാണു പരിഹരിക്കുന്നത്. ഈ തര്‍ക്കം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഭരണഘടനാഭേദഗതി ബില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. മമത ബാനര്‍ജിയുടെ സാന്നിധ്യത്തിലാവും കരാര്‍ ഒപ്പിടുക. […]
The post പ്രധാനമന്ത്രി ബംഗ്ലാദേശിലേക്ക് തിരിച്ചു appeared first on DC Books.