സമകാലീന ജീവിതത്തോടുളള ധിഷണാപരമായ പ്രതികരണങ്ങളാണ് എന്‍.എസ്.മാധവന്റെ രചനകളെ എന്നും സമ്പുഷ്ടമാക്കുന്നത്. പ്രിയപ്പെട്ട എഴുത്തുകാര്‍ അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥകള്‍ തിരഞ്ഞെടുക്കുന്ന എന്റെ പ്രിയപ്പെട്ട കഥകള്‍ എന്ന പരമ്പരയില്‍ ഉള്‍പ്പെടുത്തി എന്‍.എസ്.മാധവന്റെ പ്രിയപ്പെട്ട കഥകള്‍ തിരഞ്ഞെടുത്തപ്പോള്‍ അവിടെ എഴുത്തുകാരന്റെ ഹൃദയപഥങ്ങളും വായനക്കാരുടെ ആസ്വാദനപഥങ്ങളും യോജിച്ചുവരികയായിരുന്നു. ഇന്ത്യയുടെ ചരിത്രപാഠപുസ്തകങ്ങള്‍ രാജവംശങ്ങളുടെ കഥകളില്‍ തുടങ്ങി വൈസ്രോയ്മാരുടെ ജീവചരിത്രങ്ങളിലൂടെ സഞ്ചരിച്ച് സ്വാതന്ത്ര്യ സമരങ്ങളില്‍ അവസാനിക്കുന്നു. വന്‍മരങ്ങള്‍ വീഴുമ്പോള്‍, തിരുത്ത്, നിലവിളി തുടങ്ങിയ കഥകളുടെ പശ്ചാത്തലം ഇന്ത്യ കണ്ടിട്ടുളള മൂന്നു വലിയ കലാപങ്ങളെപ്പറ്റിയാണ്. വന്‍മരങ്ങള്‍ […]
The post എന്‍.എസ്.മാധവന്റെ പ്രിയപ്പെട്ട കഥകള്‍ appeared first on DC Books.