വലിയ വലിയ കാര്യങ്ങള്‍ കുട്ടിക്കവിതകളിലും കഥകളിലും കുറിപ്പുകളിലും നിറച്ച് ലളിതമായ ഭാഷയില്‍ ലോകത്തോട് സംവദിച്ച കവിയാണ് കുഞ്ഞുണ്ണിമാഷ്. ബാലസാഹിത്യ മേഖലയില്‍ ദാര്‍ശനിക മേമ്പൊടിയുള്ള ഹ്രസ്വ കവിതകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ഒരു ബഹുമുഖ പ്രതിഭയായിരുന്നു. കുഞ്ഞുണ്ണി മാഷുടെ ഈരടികള്‍ കേട്ടും പാടിയും നടന്ന കുട്ടികളാണിപ്പോഴത്തെ മുതിര്‍ന്നവര്‍. അവയുടെ പുണ്യം പുതുതലമുറ കുട്ടികള്‍ക്കും പകര്‍ന്നുകൊടുക്കേണ്ടത് നമ്മുടെ കടമയാണ്. ഇതിന്റെ ഭാഗമായി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ബൃഹദ് സമാഹാരമാണ് അദ്ദേഹത്തിന്റെ കുട്ടിക്കവിതകളും കഥകളും കുറിപ്പുകളും. അലങ്കാരസമൃദ്ധമായ കാവ്യശൈലിയില്‍ നിന്ന് മാറി […]
The post കുഞ്ഞുണ്ണിമാഷുടെ കുട്ടിക്കവിതകളും കഥകളും കുറിപ്പുകളും appeared first on DC Books.