പൊന്നാനി പ്രദേശത്തെ തെങ്ങുകയറ്റത്തൊഴിലാളികളുടെ സാമൂഹ്യജീവിതവും ആചാരവിശേഷങ്ങളും പ്രമേയമാക്കി മനോഹരന്‍ വി പേരകം രചിച്ച നോവലാണ് കേറ്റങ്ങളുടെ മൂന്നു ദശാബ്ദങ്ങള്‍. പ്രതീക്ഷകളുടെയും സ്വപ്‌നങ്ങളുടെയും മേല്‍ ജീവിതം നെയ്‌തെടുക്കുന്ന സാധാരണക്കാരായ ഗ്രാമീണരുടെ ജീവിതത്തിന്റെ പരിച്ഛേദമാണ് ഈ നോവല്‍. തെങ്ങുകയറ്റത്തൊഴിലാളികളായ കണ്ടാരുട്ടിക്കും അനുജന്‍ കുട്ടാപ്പുവിനും ഒരു ഭാര്യയാണ്, കാളി. ഇവരുടെ മകനായ കുട്ടായിക്ക് നല്ല വിദ്യാഭ്യാസം നല്‍കി ജീവിതത്തിന്റെ ഉന്നതികളിലെത്തിക്കാനുള്ള ശ്രമമാണ് ആ കുടുംബത്തെ മുന്നോട്ട് നയിക്കുന്നത്. ഇല്ലവല്ലായ്മകളുടെ നടുക്കും സംതൃപ്തമായ ജീവിച്ചിരുന്ന അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ചില മാറ്റങ്ങള്‍ […]
The post കേറ്റങ്ങളുടെ മുന്നു ദശാബ്ദങ്ങള്‍ appeared first on DC Books.