മനപൂര്‍വമല്ലാത്ത നരഹത്യക്കേസില്‍ വിചാരണ നേരിടുന്ന ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ മുംബൈ സെഷന്‍സ് കോടതിയില്‍ ഹാജരായില്ല. താരത്തിന്റെ അഭാവത്തില്‍ കേസ് പരിഗണിക്കുന്നത് ഏപ്രില്‍ എട്ടിലേക്കു മാറ്റി. 2002 സെപ്റ്റംബര്‍ 28നായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. ബാന്ദ്രയിലെ ബേക്കറിക്കു മുന്നില്‍ ഉറങ്ങിക്കിടന്നവര്‍ക്കു മീതെ സല്‍മാന്‍ഖാന്‍ വാഹനം ഓടിച്ചു കയറ്റിയെന്നാണു കേസ്. ഒരാള്‍ മരിക്കുകയും നാലു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ബാന്ദ്ര മജിസ്‌ട്രേറ്റ് കോടതിയാണ് ആദ്യം കേസ് പരിഗണിച്ചിരുന്നത്. എന്നാല്‍ ഗൗരവമുള്ള വകുപ്പുകള്‍ ചുമത്തിയതോടെ കേസ് സെഷന്‍സ് കോടതിയിലേക്കു മാറ്റുകയായിരുന്നു.
The post സല്‍മാന്‍ ഖാന്‍ ഹാജരായില്ല: കേസ് ഏപ്രില്‍ എട്ടിന് പരിഗണിക്കും appeared first on DC Books.