മിശ്രവിവാഹം സംബന്ധിച്ച വിവാദ പരാമര്‍ശത്തില്‍ ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഖേദം പ്രകടിപ്പിച്ചു. മിശ്രവിവാഹത്തെക്കുറിച്ചുള്ള പരാമര്‍ശം ദുരുദ്ദേശ്യപരമായിരുന്നില്ല. എങ്കിലും ഏതെങ്കിലും മതവിഭാഗത്തെയോ സമുദായത്തെയോ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ബിഷപ്പ് പ്രസ്താവനയില്‍ പറഞ്ഞു. മിശ്രവിവാഹം ക്രൈസ്തവ വിശ്വാസത്തിനെതിരാണെന്നുള്ള ബിഷപ്പിന്റെ പരാമര്‍ശത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. എസ്എന്‍ഡിപി ഇടുക്കി ഘടകം അരമനയുടെ മുന്നില്‍ പ്രതിഷേധിച്ചിരുന്നു. കൂടുതല്‍ പ്രതിഷേധനപ്രകടനങ്ങള്‍ നടക്കാനിരിക്കെയാണ് ബിഷപ്പിന്റെ പ്രസ്താവന. മിശ്ര വിവാഹം ക്രൈസ്തവ വിശ്വാസത്തിനെതിരാണെന്നും ഇതു സഭാ വിശ്വാസത്തെ തകര്‍ക്കുമെന്നുമാണ് ബിഷപ് ആനിക്കുഴിക്കാട്ടില്‍ […]
The post മിശ്രവിവാഹം: ബിഷപ്പ് ഖേദം പ്രകടിപ്പിച്ചു appeared first on DC Books.