ലോക സംഗീത ദിനമായ ജൂണ്‍ 21ന് കോതമംഗലം ദി വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂളും ഐഎംഎ തൊടുപുഴ ബ്രാഞ്ചും ചേര്‍ന്ന് ‘അശോക പൂര്‍ണിമ’ എന്ന പേരില്‍ സംഗീത പരിപാടി സംഘടിപ്പിക്കുന്നു. തൊടുപുഴ നടുക്കണ്ടം എഎംഎ വില്ലേജിലുള്ള എഎംഎ ഹൗസില്‍ വൈകുന്നേരം 5.30 മുതല്‍ 9 വരെയാണ് പരിപാടി. അറുപതുകളിലെയും എഴുപതുകളിലെയും മനോഹരമായ മെലഡികള്‍ പരിപാടിയില്‍ അവതരിപ്പിക്കും. മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകര്‍ക്കും ഗാനരചയിതാക്കള്‍ക്കും പിന്നണിഗായകര്‍ക്കും പ്രണാമര്‍പ്പിച്ചുകൊണ്ടാണ് അശോക പൂര്‍ണ്ണിമ സംഘടിപ്പിക്കുന്നത്.
The post അശോക പൂര്‍ണിമ ജൂണ്‍ 21ന് appeared first on DC Books.