അഖിലേന്ത്യ മെഡിക്കല്‍, ഡെന്റല്‍ പ്രവേശന പരീക്ഷ സുപ്രീം കോടതി റദ്ദാക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വ്യാപക ക്രമക്കേടുകളെത്തുടര്‍ന്നാണ് സുപ്രീം കോടതിയുടെ നടപടി. ഒരുമാസത്തിനകം പരീക്ഷ നടത്തണമെന്നും സിബിഎസ്ഇയോടു കോടതി നിര്‍ദേശിച്ചു. എല്ലാ സ്ഥാപനങ്ങളും പ്രവേശന പരീക്ഷ നടത്തുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. മേയ് മൂന്നിന് നടന്ന ഇത്തവണത്തെ പ്രവേശന പരീക്ഷ ആറരലക്ഷം വിദ്യാര്‍ഥികളാണ് എഴുതിയത്. ഈ പരീക്ഷയുടെ ഉത്തരസൂചിക ഹരിയാനയിലെ റോത്തക്കില്‍ ചോര്‍ന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പരീക്ഷയെഴുതിയ ഒരുകൂട്ടം വിദ്യാര്‍ഥികളാണ് പരീക്ഷ റദ്ദാക്കണമെന്ന് […]
The post അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കി appeared first on DC Books.