താര സംഘടനയായ അമ്മയുടെ മെഗാ ഷോ മഴവില്ലഴകില്‍ അമ്മ ഏപ്രില്‍ അഞ്ചിന് ഷാര്‍ജയിലും ഏഴിന് കൊച്ചിയിലും നടക്കും. സംഘടനയിലെ അംഗങ്ങളുടെ ക്ഷേമത്തിനായുള്ള ഫണ്ട് ലക്ഷ്യമാക്കി നടത്തുന്ന മെഗാ ഷോയുടെ ലോഗോ പ്രകാശനം പ്രസിഡന്റ് ഇന്നസെന്റ് എറണാകുളം അബാദ് പ്ലാസ ഹോട്ടലില്‍ നിര്‍വഹിച്ചു. നൂറ് വയസ്സ് തികയുന്ന ഇന്ത്യന്‍ സിനിമയ്ക്കുള്ള ആദരമായിട്ടാണ് മെഗാ ഷോ അവതരിപ്പിക്കുന്നതെന്ന് ഷോ ഡയറക്ടര്‍ ടി.കെ.രാജീവ് കുമാര്‍ പറഞ്ഞു. സംഘടന ഇന്ത്യക്ക് പുറത്ത് ഒരു ഷോ നടത്തുന്നത് ആദ്യമായാണെന്ന് ജനറല്‍ സെക്രട്ടറി മോഹന്‍ലാല്‍ പറഞ്ഞു. [...]
The post മഴവില്ലഴകില്‍ അമ്മ വരുന്നു appeared first on DC Books.