തളിപ്പറമ്പ് കള്ളനോട്ട് കേസിലെ പ്രതി കാസര്‍കോട് സ്വദേശി യൂസഫിനെ എന്‍ .ഐ.എ കൊച്ചിയിലെത്തിച്ചു. കേസിലെ എട്ടാം പ്രതിയായ ഇയാളെ മാര്‍ച്ച് 27ന് കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനാണ് എന്‍.ഐ.എയുടെ തീരുമാനം. പാക് ചാരസംഘടനയുടെ സഹായത്തോടെ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കള്ളനോട്ട് കേസിന്റെ കണ്ണിയാണ് യൂസഫെന്ന് സംശയിക്കുന്നു. 2011 സെപ്റ്റംബറിലായിരുന്നു ഒന്‍പത് ലക്ഷത്തോളം രൂപയുമായി ഇയാള്‍ പോലീസ് പിടിയിലായത്. തുടര്‍ന്ന് തളിപ്പറമ്പ് പോലീസില്‍ നിന്ന് കേസ് എന്‍ .ഐ.എ ഏറ്റെടുക്കുകയായിരുന്നു. [...]
The post തളിപ്പറമ്പ് കള്ളനോട്ട് കേസ്: പ്രതി യൂസഫിനെ കൊച്ചിയിലെത്തിച്ചു appeared first on DC Books.