അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട നേതൃത്വ പരിശീലകനും മാനേജ്‌മെന്റ് ഗുരുവും അധ്യാപകനുമായിരുന്നു സ്റ്റീഫന്‍ ആര്‍. കോവെ. അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച കോവെ പിന്നീട് അറിയപ്പെടുന്ന എഴുത്തുകാരനായും പ്രഭാഷകനായും, മാനേജ്‌മെന്റ് വിദഗ്ധനായും വളര്‍ന്നു. എന്നാല്‍ സ്റ്റീഫന്‍ ആര്‍. കോവെയെ പ്രശസ്തനാക്കിയത് അദ്ദേഹത്തിന്റെ പുസ്തകങ്ങളായിരുന്നു. ദശലക്ഷക്കണക്കിന് ജീവിതങ്ങളെ മാറ്റിമറിച്ച അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ക്ക് ലോകമെങ്ങും കോടിക്കണക്കിന് വായനക്കാരാണുള്ളത്. ഇക്കൂട്ടത്തില്‍ പ്രസിദ്ധമായ പുസ്തകമാണ് ദി സെവന്‍ ഹാബിറ്റ് ഒഫ് ഹൈലി ഇഫക്ടീവ് പീപ്പിള്‍. വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനുള്ള സമഗ്രവും സംയോജിതവുമായ തത്ത്വകേന്ദ്രീകൃതമായ ഒരു ഉപാധിയാണ് […]
The post വ്യക്തിഗതമായ മാറ്റത്തിന് ഏഴ് ശീലങ്ങള്‍ appeared first on DC Books.