ഡല്‍ഹി മുന്‍ നിയമന്ത്രിയും എഎപി നേതാവുമായ ജിതേന്ദ്ര സിങ് തോമറിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയിരുന്നുവെന്നും എന്നാല്‍ അത് ആര്‍ക്കും സംഭവിക്കാവുന്ന ഒരു തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ജിതേന്ദ്ര സിങ് തോമര്‍ വ്യാജ നിയമബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എന്നത് സംബന്ധിച്ച് ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അതേക്കുറിച്ച് അന്വേഷിച്ചിരുന്നു. തോമര്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരുന്നുവെന്നും സിസോദിയ പറഞ്ഞു. പാര്‍ട്ടിയുടെ 67 എംഎല്‍എമാരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുകയെന്നത് അപ്രായോഗികമാണ്. […]
The post തോമറിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതില്‍ തെറ്റുപറ്റി: എഎപി appeared first on DC Books.