ആരോഗ്യത്തിലേയ്ക്കുള്ള മാര്‍ഗങ്ങളെന്നു പറഞ്ഞു തെറ്റായ ശീലങ്ങളിലൂടെ സഞ്ചരിച്ചാണ് നാം രോഗത്തിലെത്തിയത്. ആരോഗ്യത്തിലേയ്ക്കു കുറുക്കുവഴികളോ എളുപ്പവഴികളോ ഇല്ല. മരുന്നുകൊണ്ട് മാറുന്ന രോഗങ്ങളുമില്ല. രോഗമുണ്ടാക്കുന്നതു ശരീരമാണ്. രോഗം സൗഖ്യമാക്കുന്നതും ശരീരം തന്നെയാണ്. അതിനുള്ള സാവകാശം ശരീരത്തിന് നല്‍കുക ഇതാണ് പ്രകൃതി ചികിത്സയുടെ അടിസ്ഥാനം. സാധാരണക്കാരനുപോലും സ്വയം ആരോഗ്യരക്ഷ ഉറപ്പുവരുത്താനും അന്യരെ സേവിക്കാനും സഹായകകരമാകുന്ന ഗ്രന്ഥമാണ് ആരോഗ്യത്തിന് പ്രകൃതിചികിത്സ. പ്രകൃതി ചികിത്സയുടെ പ്രയോഗവും തത്ത്വശാസ്ത്രവുമാണ് പുസ്തകത്തില്‍ വിവരിക്കുന്നത്. ചികിത്സയെ വ്യവസായമാക്കുന്ന ഇക്കാലത്ത് പ്രകൃതിയിലേയ്ക്ക് മടങ്ങാനുള്ള വഴികാട്ടികൂടിയാണ് ഈ പുസ്തകം. ഡി.സി ബുക്‌സ് [...]
The post ആരോഗ്യത്തിനു പ്രകൃതിചികിത്സ appeared first on DC Books.