‘കവിതയെ മനുഷ്യകേന്ദ്രിതം മാത്രമല്ലാത്ത ഒരു രാഷ്ട്രീയത്തിലേക്കും പക്ഷികളും പൂക്കളും മഴ വെളിച്ചങ്ങളും വയല്‍ത്തഴപ്പുകളും മനുഷ്യവ്യസനങ്ങളും നിറഞ്ഞ ഒരു ലോകായതത്തിലേക്കും സുഗതകുമാരി മീട്ടിയെടുക്കുന്നു. സ്വന്തം മുറിയുടെ സ്വതന്ത്ര വിശാലതയില്‍ നിന്നു തെരുവിന്റെ നിലവിളിക്കുന്ന തുറസ്സിലേക്ക് എഴുത്തിന്റെ രഹസ്യ ജീവിതത്തെയും കര്‍മ്മത്തിന്റെ പരസ്യ ജീവിതത്തെയും സ്വയം വലിച്ചെറിഞ്ഞുകൊണ്ടാണ് സുഗതകുമാരി ജാഗ്രത് കാവ്യജീവിതം നിര്‍മ്മിക്കുന്നത്’. കുടത്തിലെ കടല്‍ എന്ന കവിതാപുസ്തകത്തിന്റെ അവതാരികയില്‍ പി.കെ. രാജശേഖരന്‍ സുഗതകുമാരിയുടെ കവിതകളെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെടുന്നു. പ്രകൃതിക്കും മാനുഷികതയ്ക്കും വേണ്ടിയുള്ള ഒരു നീണ്ട നിലവിളിയാണ് ഇതിലെ ഓരോ [...]
↧