നൂറ്റാണ്ടുകള്‍ക്കു മുമ്പ് രചിക്കപ്പെട്ട വാത്സ്യായനന്റെ കാമസൂത്രം പുരുഷപക്ഷത്തുനിന്നുള്ള നോട്ടം മാത്രമാണെന്നും സ്ത്രീകളുടെ അഭിലാഷങ്ങളെയും കാമനകളെയും അതു കണക്കിലെടുക്കുന്നില്ലെന്നും പറഞ്ഞുകൊണ്ട് സ്ത്രീ ആഗ്രഹിക്കുന്ന കാമമെന്തെന്ന് അന്വേഷിക്കുന്ന കൃതിയാണ് കെ.ആര്‍.ഇന്ദിരയുടെ സ്‌ത്രൈണകാമസൂത്രം. വാത്സ്യായനന്‍ വിവരിക്കുന്ന കാമമുറകളെയും വശീകരണതന്ത്രങ്ങളെയും വിമര്‍ശിച്ചു കൊണ്ട് എന്തുകൊണ്ട് അവ സ്ത്രീവിരുദ്ധമാണെന്ന് ഇന്ദിര വിശദീകരിക്കുന്നു. കേരളത്തിന്റെ വിവിധഭാഗങ്ങളിലുള്ള വിവിധവിഭാഗം സ്ത്രീകളോട് ലൈംഗീകസംബന്ധമായ അമ്പതുചോദ്യങ്ങള്‍ ചോദിച്ച് അവയ്ക്കു ലഭിച്ച മറുപടികളുടെ പിന്‍ബലത്തോടെയാണ് ഇന്ദിര ഇങ്ങനെയൊരു ഗ്രന്ഥരചനയ്ക്കു മുതിര്‍ന്നത്. എത്രവയസ്സിലാണ് രതി ആരംഭിച്ചെതന്നും ഇപ്പോള്‍ തുടരുന്നുണ്ടോ എന്നും രതിമൂര്‍ച്ഛ എന്നതുകൊണ്ട് [...]
↧