ചരിത്രപണ്ഡിതനും ഗ്രന്ധകര്‍ത്താവും കമ്മ്യൂണിസ്റ്റ് ആചാര്യനുമായിരുന്ന കെ.ദാമോദരന്റെ സ്മരണാര്‍ത്ഥം കെ.ദാമോദരന്‍ പഠനഗവേഷണകേന്ദ്രം ആന്റ് വായനശാല ഏര്‍പ്പെടുത്തിയ 2015ലെ കെ.ദാമോദരന്‍ അവാര്‍ഡിന് പ്രശസ്ത എഴുത്തുകാരന്‍ വി.ജി.തമ്പി അര്‍ഹനായി. യൂറോപ്പ്: ആത്മചിഹ്നങ്ങള്‍ എന്ന യാത്രാവിവരണന്ഥത്തിനാണ് അവാര്‍ഡ്. സൗന്ദര്യാരാധകരുടെ സ്വര്‍ഗമായ യൂറോപ്പിലൂടെ സാഹിത്യകാരനായ വി.ജി.തമ്പി നടത്തിയ യാത്രയാണ് യൂറോപ്പ്: ആത്മചിഹ്നങ്ങള്‍ എന്ന കൃതി. യൂറോപ്പിലൂടെ തുറന്നുപിടിച്ച കണ്ണുകളും ഹൃദയവും മസ്തിഷ്‌കവുമായി സഞ്ചരിക്കുന്ന വി.ജി.തമ്പി വായനക്കാരന് സമ്മാനിക്കുന്നത് ചരിത്രവും അനുഭൂതിയും ചിന്താധാരകളും ഒത്തുചേര്‍ന്ന അത്യന്തം ഹൃദയഹാരിയായ സൗന്ദര്യത്തിന്റെ ത്രിമാനാനുഭവങ്ങളാണ്. ഫ്രാന്‍സിസ് പുണ്യാളന്റെ കബറിടത്താല്‍ ധന്യമായ അസീസി, ക്ലാരയുടെ ബസിലിക്ക, വിശുദ്ധ അന്തോണീസിന്റെയും […]
The post വി ജി തമ്പിക്ക് കെ ദാമോദരന്‍ അവാര്‍ഡ് appeared first on DC Books.