ആധുനിക മലയാള നോവലിസ്റ്റുകളില്‍ മനുഷ്യാവസ്ഥകളുടെ വ്യത്യസ്തങ്ങളായ മേഖലകളിലൂടെ സഞ്ചരിക്കുന്ന എഴുത്തുകാരനാണ് ആനന്ദ്. മലയാളി വായനക്കാരന് അന്യമായിരുന്ന മനുഷ്യാവസ്ഥകള്‍ അദ്ദേഹം തന്റെ നോവലില്‍ തുറന്നുകാട്ടി. അതിനായി ലളിത സുന്ദരമായ ഭാഷകൂടി ഉപയോഗിച്ചപ്പോള്‍ അദ്ദേഹത്തിന്റെ രചനകള്‍ക്ക് സ്വീകാര്യതയേറി. ആനന്ദിന്റെ എക്കാലത്തേയും മികച്ച സൃഷ്ടി എന്നു വിശേഷിപ്പിക്കാവുന്ന നോവലാണ് മരുഭൂമികള്‍ ഉണ്ടാകുന്നത്. ഈ പുസ്തകത്തിന്റെ 21ാമത് പതിപ്പ് പുറത്തിറങ്ങി. മരുഭൂമിക്ക് നടുവിലെ രംഭാഗഢ് എന്ന പട്ടണത്തിലെ പഴയ കോട്ടയ്ക്കകത്ത്, തടവുപുള്ളികളെയും കോണ്‍ട്രാക്ടിലെടുത്ത നാടന്‍ മനുഷ്യരെയുംകൊണ്ട് പണിചെയ്യിപ്പിച്ചുണ്ടാകുന്ന ഒരു സുരക്ഷാ പദ്ധതിയില്‍ ലേബര്‍ [...]
The post വായനയുടെ നവ്യാനുഭവം സമ്മാനിക്കുന്ന ‘മരുഭൂമികള്‍ ഉണ്ടാകുന്നത്’ appeared first on DC Books.