പ്രൊഫ. എസ്. ശിവദാസിനും കവയിത്രി ആര്യാംബികയ്ക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പ്രൊഫ. എസ് ശിവദാസിന് പുരസ്‌കാരം. യുവ സാഹിത്യ പുരസ്‌കാരത്തിനാണ് കവയിത്രി ആര്യാംബിക അര്‍ഹയായത്. തോന്നിയപോലൊരു പുഴ എന്ന സമാഹാരത്തിനാണ് അവാര്‍ഡ്. അമ്പതിനായിരം രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം നവംബര്‍ 14ന് മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. കുട്ടികള്‍ സ്‌നേഹപൂര്‍വ്വം ശിവദാസം മാമനെന്ന് വിളിക്കുന്ന പ്രൊഫ. എസ് ശിവദാസ് മലയാളത്തിലെ ഏറ്റവുമധികം വായിക്കപ്പെട്ട ശാസ്ത്രബാല സാഹിത്യകാരനാണ്. 1940ല്‍ വൈക്കത്തിനടുത്ത ഉല്ലല ഗ്രാമത്തിലാണ് ജനനം. […]
The post പ്രൊഫ. എസ് ശിവദാസിനും ആര്യാംബികയ്ക്കും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം appeared first on DC Books.