മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരനാണ് ശിവദാസ് മാമന്‍ എന്നറിയപ്പെടുന്ന പ്രൊഫ. എസ് ശിവദാസ്. കൊച്ചു കൊച്ചു കഥകളിലൂടെയും കളികളിലൂടെയും പ്രൊഫ. എസ് ശിവദാസ് ശാസ്ത്രം കുഞ്ഞുമനസ്സുകള്‍ക്ക് മനസിലാകും വിധം ലളിതമായി എഴുതി. ഈ സൃഷ്ടികളാണ് അദ്ദേഹത്തെ കുട്ടികളുടെ പ്രയങ്കരനാക്കിയതും. ഇപ്പോള്‍ ഒടുവില്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാര പ്രഭയില്‍ എത്തി നില്‍ക്കുകയാണ് അദ്ദേഹം. 1940 ഫെബ്രുവരി 19നു കോട്ടയം ജില്ലയിലെ വൈക്കം ഉല്ലലഗ്രാമത്തിലാണ് പ്രൊഫ. എസ് ശിവദാസ് ജനിച്ചത്. 1962 മുതല്‍ 1995 വരെ കോട്ടയം സിഎംഎസ് കോളജില്‍ രസതന്ത്ര അധ്യാപകനായിരുന്നു. […]
The post കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരപ്രഭയില്‍ പ്രൊഫ. എസ് ശിവദാസ് appeared first on DC Books.