ഇന്ത്യയുടെ കറുത്ത അധ്യായമാണ് അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്നത്തെ ഭരണാധികാരികള്‍ ജനാധിപത്യത്തെ ചവിട്ടിത്താഴ്ത്തിയെന്ന് പറഞ്ഞ മോദി ജനാധിപത്യത്തിന്റെ ആദര്‍ശവും ധര്‍മവും ശക്തിപ്പെടുത്താന്‍ നമുക്കെല്ലാവര്‍ക്കും ചേര്‍ന്നു പ്രവര്‍ത്തിക്കാംമെന്നും പറഞ്ഞു. അടിയന്തരാവസ്ഥയുടെ 40-ാം വാര്‍ഷികം ആചരിക്കുന്ന വേളയില്‍ ട്വിറ്ററിലൂടെയാണ് മോദിയുടെ പ്രസ്താവന. ഊര്‍ജസ്വലമായ, വിശാലമായ ജനാധിപത്യമാണ് വികസനത്തിന്റെ താക്കോല്‍. അടിയന്തരാവസ്ഥയെ എതിര്‍ത്ത ലക്ഷക്കണക്കിനു ജനങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. അവരുടെ പ്രയത്‌നങ്ങളാണ് നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാനഘടകത്തെ സംരക്ഷിക്കുന്നത്, മോദി വ്യക്തമാക്കി. അടിയന്തരാവസ്ഥക്കാലത്തെ പറ്റിയുള്ള തന്റെ അനുഭവങ്ങളും മോദി പങ്കുവച്ചു. യൗവന കാലഘട്ടത്തിലാണ് […]
The post ഇന്ത്യയുടെ കറുത്ത അധ്യായമാണ് അടിയന്തരാവസ്ഥ: മോദി appeared first on DC Books.