ഗദ്യവും പദ്യവും ഇഴചേരുന്ന ഉത്തരാധുനിക മലയാള കവിതയില്‍ തന്റേതായ ഇടം സൃഷ്ടിച്ചെടുത്ത സാഹിത്യകാരിയാണ് ആര്യാംബിക. കവിതയില്‍ ഉദാത്തമായ ചാരുതകള്‍ സൃഷ്ടിക്കുന്ന ആര്യാംബികയുടെ മികച്ച കവിതകളുടെ സമാഹാരമാണ് തോന്നിയ പോലൊരു പുഴ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യപുരസ്‌കാരത്തിന്റെ നിറവിലെത്തിയിരിക്കുകയാണ് ആര്യാംബികയും തോന്നിയ പോലൊരു പുഴയും. അലസമായ വായനയ്ക്കപ്പുറം വായനക്കാരന്റെ ഉള്ളുനിറയ്ക്കുന്ന കവിതകളാണ് തോന്നിയ പോലൊരു പുഴയെ വേറിട്ടതാക്കുന്നത്. കവിതയെന്ന പേരില്‍ വിരസ ഗദ്യത്തിന്റെ മടുപ്പാര്‍ന്ന കാവ്യശകലങ്ങള്‍ വായിച്ചു ശീലിച്ച വായനക്കാര്‍ക്ക് വേറിട്ടൊരു അനുഭവമായിരിക്കും ഇതിലെ കവിതകള്‍. കണ്ണാടിയില്‍, തീരത്തെ […]
The post വായനക്കാരന്റെ ഉള്ളു നിറയ്ക്കുന്ന കവിതകള്‍ appeared first on DC Books.