ക്യാന്‍സര്‍ ചികിത്സയ്ക്കു ശേഷം വിശ്രമിക്കുന്ന ഇന്നസന്റ് വീണ്ടും സിനിമയില്‍ സജീവമാകാനൊരുങ്ങുന്നു. സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിലൂടെയാകും ഇന്നസന്റ് രണ്ടാവരവിനൊരുങ്ങുന്നത്. സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങളിലെ സ്ഥിരം സാനിദ്ധ്യങ്ങളില്‍ ഒരാളാണ് ഇന്നസന്റ്. നഗരജീവിതത്തിന്റെ കഥപറയുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍ . ജീവിതം സീരിയസായെടുക്കാത്ത ബാച്ചിലറുടെ വേഷമാണ് ചിത്രത്തില്‍ ഫഹദിന്. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ്. തിരക്കഥ ഏകദേശം പൂര്‍ത്തിയായ ചിത്രത്തിന്റെ ചിത്രീകരണം രണ്ടുമാസത്തിനകം തുടങ്ങും. Summary in English: Innocent makes come back [...]
The post ഇന്നസന്റ് മടങ്ങിവരുന്നു appeared first on DC Books.