പത്രപ്രവര്‍ത്തകന്‍, യുക്തിവാദി, ഗ്രന്ഥകാരന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന ജോസഫ് ഇടമറുക് എന്ന ഇടമറുക് ഇടുക്കി ജില്ലയില്‍ 1934 സെപ്റ്റംബര്‍ 7നാണ് ജനിച്ചത്. ചെറുപ്പത്തിലേ സുവിശേഷ പ്രസംഗകനും മതാദ്ധ്യാപകനും ആയിരുന്ന അദ്ദേഹം പത്തൊമ്പതാമത്തെ വയസില്‍ ‘ക്രിസ്തു ഒരു മനുഷ്യന്‍’ എന്ന പുസ്തകം എഴുതിയതിനെത്തുടര്‍ന്ന് സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടു. റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും പിന്നീട് റെവല്യൂഷണറി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായും കേന്ദ്രകമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചു. മലനാട് കര്‍ഷക യൂണിയന്‍ സെക്രട്ടറിയുമായിരുന്നു. 1955ല്‍ രാഷ്ട്രീയജീവിതം അവസാനിപ്പിച്ചു. 1956ല്‍ യുക്തിവാദസംഘം […]
The post ഇടമറുകിന്റെ ചരമവാര്‍ഷികദിനം appeared first on DC Books.