അഞ്ചുവര്‍ഷം തടവുശിക്ഷ എന്ന കോടതി വിധി മാനിക്കുന്നെന്ന് ബോളീവുഡ് താരം സഞ്ജയ് ദത്ത്. സുപ്രീം കോടതിയില്‍ മാപ്പപേക്ഷ നല്‍കില്ലെന്നും അനുവദിച്ച സമയപരിധിയ്ക്കുള്ളില്‍ കീഴടങ്ങുമെന്നും സഞ്ജയ് ദത്ത് പറഞ്ഞു. മുംബൈയിലെ വസതിയ്ക്കു മുമ്പില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവേ പലപ്പോഴും നിയന്ത്രണം വിട്ട് ആരാധകരുടെ മുന്നാഭായി പൊട്ടിക്കരഞ്ഞു. പഴയതൊക്കെ മറന്ന് നല്ല മനുഷ്യനായി ജീവിക്കുകയായിരുന്നു താനെന്ന് വികാരവിക്ഷുബ്ധനായി സഞ്ജയ് പറഞ്ഞു. ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടായിരുന്നു. എങ്കിലും കോടതിവിധി അനുസരിക്കുന്നു. അദ്ദേഹം പറഞ്ഞു. താന്‍ നാടിനെ സ്‌നേഹിക്കുന്നു, നാട്ടുകാരെ സ്‌നേഹിക്കുന്നു, ഇന്ത്യയെ [...]
The post പൊട്ടിക്കരഞ്ഞ്, കുറ്റങ്ങള്‍ സമ്മതിച്ച് സഞ്ജയ്ദത്ത് appeared first on DC Books.