കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലേയ്ക്ക് അയച്ചതിന് പിന്നില്‍ ഇന്ത്യയുമായി യാതൊരുവിധ രഹസ്യധാരണകളുമില്ലെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടി. വിദേശകാര്യ മന്ത്രി ജൂലിയോ തെര്‍സി രാജിവെച്ചത് സര്‍ക്കാരുമായി ആലോചിക്കാതെയാണെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി പറഞ്ഞു. നാവികരെ ഇന്ത്യയിലേയ്ക്ക് അയച്ചതിന് പിന്നില്‍ എന്തെങ്കിലും വാണിജ്യ താല്പര്യം ഇല്ല. നാവികര്‍ക്കെതിരെ ഇന്ത്യ കേസെടുത്തതിനോട് യോജിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കടല്‍ക്കൊലക്കേസില്‍ പ്രതികളായ ചീഫ് മാര്‍ഷല്‍ സര്‍ജന്റ് ലത്തോറെ മാസിമിലിയാനോ, സാര്‍ജന്റ് സാല്‍വത്തോറെ ജിറോണ്‍ എന്നിവരെ ഇന്ത്യയിലേയ്ക്ക് തിരിച്ചയച്ചതില്‍ ഇറ്റലിയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് [...]
The post നാവികരെ തിരിച്ചയച്ചതിന് പിന്നില്‍ രഹസ്യധാരണകളില്ലെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി appeared first on DC Books.