മലയാളകവിതയെ ലോകമെമ്പാടും അവതരിപ്പിക്കാനും ലോകകാവ്യ സംസ്‌കാരത്തെ മലയാളത്തിനു പരിചയപ്പെടുത്താനും എന്നും നിലകൊള്ളുന്ന സച്ചിദാനന്ദന്റെ ഏറ്റവും പുതിയ കവിതാ സമാഹാരമാണ് നില്ക്കുന്ന മനുഷ്യന്‍. നീതിയുടെ കൊടിപ്പടുമുയര്‍ത്താന്‍ അധികാരശ്രേണികളോട് നിത്യം കലഹിക്കുന്ന ഒരു കവിയുടെ സൂക്ഷ്മാവിഷ്‌കാരങ്ങളാണ് ഈ കവിതകള്‍. പ്രകൃതിയേയും മനുഷ്യനെയും അതിന്റെ സമസ്ത ജൈവികതയോടെ പ്രതിഷ്ഠിക്കാന്‍ വെമ്പുകയും ചെയ്യുന്ന ഈ കവിതകള്‍ ചരിത്രത്തെയും വര്‍ത്തമാനത്തെയും മറവിക്കു ബലികൊടുക്കാത്ത ഓര്‍മ്മപ്പെടുത്തലുകള്‍ കൂടിയാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ എഴുതിയ കവിതകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നതെന്ന് സച്ചിദാനന്ദന്‍ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നു. ഇന്ത്യക്കകത്തും പുറത്തുമായി താന്‍ […]
The post അധികാരശ്രേണികളോട് കലഹിക്കുന്ന കവിതകള്‍ appeared first on DC Books.