അരുവിക്കരയില്‍ നിന്ന് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ശബരിനാഥന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കര്‍ എന്‍ ശക്തന് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. സഭയിലേക്ക് കടന്നുവരുമ്പോള്‍ കരഘോഷത്തോടെയാണ് ശബരിനാഥനെ ഭരണപക്ഷ ബഞ്ച് സ്വാഗതം ചെയ്തത്. തുടര്‍ന്ന് ഭരണ, പ്രതിപക്ഷ നിരകളിലെത്തി എല്ലാവരുടെയും അനുഗ്രഹം വാങ്ങിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. അമ്മ എം ടി സുലേഖ, ജ്യേഷ്ഠന് അനന്തപത്മനാഭന് തുടങ്ങിയവര്‍ സത്യപ്രതിജ്ഞ വീക്ഷിക്കാന്‍ സന്ദര്ശകഗാലറിയിലുണ്ടായിരുന്നു. ശബരിനാഥന് കൂടി എത്തിയതോടെ ഭരണപക്ഷത്ത് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഉള്‍പ്പടെ 75 പേരായി. […]
The post ശബരിനാഥന് സത്യപ്രതിജ്ഞ ചെയ്തു appeared first on DC Books.