ജോര്‍ജ്ജ് കിത്തു സംവിധാനം ചെയ്ത് സിദ്ദിഖ്, ശ്വേതാമേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ആകസ്മികം തിയേറ്ററുകളില്‍ എത്തി. എക്‌സലന്‍സ് ഇന്റെര്‍നാഷണലിന്റെ ബാനറില്‍ മോനു പഴയേടത്ത് നിര്‍മ്മിച്ച ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കിയത് പ്രശസ്ത സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രനാണ്. സുഭാഷ് ചന്ദ്രന്റെ തല്പം എന്ന ചെറുകഥാസമാഹാരത്തിലെ ഗുപ്തം ഒരു തിരക്കഥയാണ് ആകസ്മികത്തിന് ആധാരമായത്. ഗര്‍ഭസ്ഥശിശു മുതല്‍ മുത്തശ്ശി വരെയുള്ള പെണ്‍ലോകത്തിലേക്ക് ആണ്‍ലോകത്തു നിന്നെത്തുന്ന കടന്നുകയറ്റങ്ങളും രഹസ്യനോട്ടങ്ങളുമാണ് ഇതിന്റെ പ്രമേയം. എം ഡി സുകുമാരനാണ് ആകസ്മികത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
↧