സാധാരണക്കാരന് മുന്നില്‍ സാഹിത്യത്തിന്റെ മഹാപ്രപഞ്ചം തുറന്നുകൊടുത്ത മൗലികപ്രതിഭയായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. ബേപ്പൂര്‍ സുല്‍ത്താനെന്ന് അറിയപ്പെട്ട അദ്ദേഹം ഹാസ്യം കൊണ്ട് വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. മലയാളിയെ വായിക്കാന്‍ പഠിപ്പിച്ച ആ തൂലിക നിശ്ചലമായിട്ട് ജൂലൈ അഞ്ചിന് ഇരുപത്തിയൊന്ന് വര്‍ഷം തികയുകയാണ്. കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ തലയോലപ്പറമ്പ് ഗ്രാമത്തില്‍ കായി അബ്ദു റഹ്മാന്റെയും കുഞ്ഞാത്തുമ്മയുടെയും മൂത്ത മകനായി വൈക്കം മുഹമ്മദ് ബഷീര്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ലീഷ് സ്‌കൂളിലുമായിരുന്നു. 1930ല്‍ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തില്‍ […]
The post ബഷീറിന്റെ ചരമവാര്‍ഷികദിനം appeared first on DC Books.