പ്രിയദര്‍ശന്‍ വീണ്ടും തമിഴിലേക്ക്. നിരൂപകപ്രശംസ നേടിയ കാഞ്ചീവരത്തിനു ശേഷം അതേ ചിത്രത്തിന്റെ ടീമിനെ നിലനിര്‍ത്തി അന്താരാഷ്ട്രശ്രദ്ധ നേടുന്ന ഒരു സിനിമയൊരുക്കാനാണ് പ്രിയദര്‍ശന്റെ പദ്ധതി. കാഞ്ചീവരത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രകാശ് രാജും ശ്രേയാ റെഡ്ഡിയും തന്നെയാണ് ഈ ചിത്രത്തിലും പ്രധാനവേഷങ്ങളില്‍ എത്തുന്നത്. എയ്ഡ്‌സ് എന്ന മഹാവ്യാധിയെക്കുറിച്ചുള്ള ബോധവല്‍ക്കരണമാണ് ഈ ചിത്രത്തിലൂടെ നടത്തുന്നത്. സംവിധായകനും അമലാപോളിന്റെ ഭര്‍ത്താവുമായ എ.എല്‍.വിജയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം സാബു സിറിള്‍.
The post പ്രിയദര്‍ശന്‍ വീണ്ടും തമിഴ് ചിത്രം ഒരുക്കുന്നു appeared first on DC Books.