‘ചില ജീവിത രംഗങ്ങള്‍ മങ്ങിപ്പോകാതെ മനസ്സില്‍ അവശേഷിക്കുന്നു. അവയ്ക്ക് വാഗ്‌രൂപം നല്‍കണമെന്നു തോന്നി. അതിന്റെ ഫലമാണ് ഈ കുറിപ്പുകള്‍. ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങള്‍ക്കായി എപ്പോഴും കാത്തു വെയ്ക്കുന്നു.’ ഈ വരികള്‍ ആമുഖമായി എഴുതിച്ചേര്‍ത്താണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്റെ ചിദംബര സ്മരണ എന്ന പുസ്തകം ആരംഭിക്കുന്നത്. മലയാളഭാഷയുടെ ശക്തിയും സൗന്ദര്യവും അനുഭവിപ്പിക്കുന്ന കുറിപ്പുകള്‍ ഉരുകിയൊലിക്കുന്ന ലാവ പോലെ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് വാര്‍ന്നുവീഴുകയാണ്. കവിതയെന്ന പോലെ അനായാസം വഴങ്ങുന്ന ഗദ്യരചനയില്‍ അദ്ദേഹത്തിന് [...]
The post ഉരുകിയൊലിക്കുന്ന ലാവ പോലെ… ചിദംബര സ്മരണ appeared first on DC Books.