പൂരങ്ങളുടെ നാടായ തൃശൂരില്‍ പുസ്തകങ്ങളുടെ പൊടിപൂരമൊരുക്കിയാണ് ഡി സി ബുക്‌സ് പുസ്തകചന്തയുടെ മുന്നേറ്റം. പഴയതും പുതിയതുമായ പുസ്തകങ്ങള്‍ സ്വന്തമാക്കാനായി ആയിരക്കണക്കിന് ആളുകള്‍ പുസ്തകചന്ത നടക്കുന്ന കേരള സാഹിത്യ അക്കാദമി ഹാളിലേക്ക് ഒഴുകുന്നു. ജൂലൈ ആറിന് ആരംഭിച്ച ഈ പുസ്തകവിരുന്ന് സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരികയാണ്. സാഹിത്യ അക്കാദമി സെക്രട്ടറി ഗോപാലകൃഷ്ണന്‍ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ച പുസ്തകചന്തയില്‍ മാറുന്ന വായനാഭിരുചിക്ക് അനുസൃതമായി വൈവിധ്യമാര്‍ന്ന ഒരു ലക്ഷത്തോളം പുസ്തകങ്ങളാണ് എത്തിയിരിക്കുന്നത്. ഫിക്ഷന്‍, നോണ്‍ഫിക്ഷന്‍, പോപ്പുലര്‍ സയന്‍സ്, സെല്‍ഫ് ഹെല്‍പ്പ്, […]
The post വായനയുടെ പൂരമൊരുക്കി തൃശൂര്‍ പുസ്തകചന്ത appeared first on DC Books.