കോഴിക്കോട് ജില്ലയിലെ അവിടനല്ലൂര്‍ എന്ന ഗ്രാമത്തില്‍ 1927 ജൂലൈ 14നാണ് എന്‍.എന്‍. കക്കാട് ജനിച്ചത്. കാല്പനികതാവിരുദ്ധതയായിരുന്നു കക്കാടിന്റെ കവിതകളുടെ മുഖമുദ്ര. മനുഷ്യസ്‌നേഹം തുളുമ്പിനിന്ന അദ്ദേഹത്തിന്റെ കവിതകളില്‍ സമൂഹത്തിന്റെ ദുരവസ്ഥയിലുള്ള നൈരാശ്യവും കലര്‍ന്നിരുന്നു. ചിത്രമെഴുത്ത്, ഓടക്കുഴല്‍, ശാസ്ത്രീയസംഗീതം, ചെണ്ടകൊട്ട് എന്നിവയിലും കക്കാടിനു പ്രാവീണ്യമുണ്ടായിരുന്നു. സഫലമീ യാത്ര എന്ന കൃതിയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഓടകുഴല്‍ അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്
The post എന്‍ എന്‍ കക്കാടിന്റെ ജന്മവാര്‍ഷികദിനം appeared first on DC Books.