ആന്ധ്രാപ്രദേശിലെ ഗോദാവരി പുഷ്‌കരം മേളയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്. രാജമുന്ധ്രിയില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ നടന്ന ഗോദാവരി നദിയെ വന്ദിക്കുന്ന ചടങ്ങില്‍ സ്‌നാനഘട്ടങ്ങളില്‍ എത്താനായി ജനങ്ങള്‍ തിരക്ക് കൂട്ടിയതാണ് ദുരന്തത്തില്‍ കലാശിച്ചത്. കുംഭമേളയ്ക്കു സമാനമായ ഉത്സവമാണ് ഗോദാവരി നദീതീരത്തു നടക്കുന്ന ഗോദാവരി പുഷ്‌കരം മേള. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉത്സവമാണിത്. 12 ദിവസം നീണ്ടുനില്‍ക്കുന്ന മേളയ്ക്ക് ജൂലൈ 14നാണ് തുടക്കമായത്. […]
The post ഗോദാവരി പുഷ്‌കരം മേളയ്ക്കിടെ തിക്കിലും തിരക്കിലും അപകടം appeared first on DC Books.